Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവില: സവാള കയറ്റുമതി നിരോധിച്ചു

Onion
ദില്ലി: നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുകയറുന്ന വില ജനത്തെ വലയ്ക്കുന്നു. രാജ്യത്തെമ്പാടും പലച്ചരക്കിന്റെയും പച്ചക്കറിയുടെയും വില കുത്തനെ ഉയരുകയാണ്. ദില്ലിയില്‍ ഉള്ളി വില ഇരട്ടിയോളം വര്‍ദ്ധിച്ച് കിലോയ്ക്ക എഴുപത് രൂപ നിരക്കിലാണ് വില്‍ക്കുന്നത്. കേരളത്തില്‍ ഇത് 80 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

കുറച്ചുദിവസം മുമ്പ് 35 രൂപയായിരുന്നിടത്തു നിന്നാണ് സവാള വിലയില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉള്ളി കയറ്റുമതി ചെയ്യുന്നത് അടുത്തമാസം പതിനഞ്ചുവരെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഉള്ളിവില ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണീ തീരുമാനം.

ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കാലം തെറ്റിപ്പെയ്ത മഴയാണ് പച്ചക്കറിയുടെ വില വര്‍ദ്ധനയ്ക്ക് കാരണമായി പറയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഉള്ളി കൃഷിചെയ്യുന്നത്.

ഉള്ളി വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയില്‍ ക്ഷാമവും വിലക്കയറ്റവുമുണ്ടാവാന്‍ കാരണമാവുന്നതായി പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് ഉള്ളി കയറ്റുമതി ചെയ്യുന്നുണ്ട്. സവാള വില നിയന്ത്രിയ്ക്കുന്നതിനായി പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ആരംഭിച്ചിട്ടുണ്ട്. എല്ലാ ചെലവുകളും ഉള്‍പ്പെടെ പാകിസ്താനില്‍ നിന്നുള്ള ഉള്ളിയ്ക്ക് കിലോയ്ക്ക് 18-20 രൂപയേ വരൂ. ഇത് വിപണിയിലെത്തുന്നതോടെ വില നിയന്ത്രിയ്ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

ക്ഷാമം മുതലെടുത്ത് മോശം ഉളളിയും സവാളയും വിപണിയിലെത്തുന്നുണ്ട്. ചെറിയ ഉള്ളി നല്ലത് കിട്ടണമെങ്കില്‍ 45 രൂപ വരെ കൊടുക്കണം. എന്നാല്‍ രണ്ടാം തരം ഉള്ളിയ്ക്ക് 30 രൂപയാണ് വില. എന്നാലിത് ഏറെ ദിവസം സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയില്ലെന്ന് പറയപ്പെടുന്നു.

അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച 65 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിയ്ക്ക് ഞായറാഴ്ച 20 രൂപയാണ് കൂടിയത്. ശബരിമല-നോമ്പ് സീസണില്‍ വിലയേറുന്നത് അപൂര്‍വമാണെന്ന് കോഴി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്മസ്-ന്യൂ ഈയര്‍ ആഘോഷങ്ങള്‍ എത്തുന്നതോടെ കോഴി വില 100 രൂപ കടക്കുമെന്നാണ് കരുതപ്പെടുന്നത്.

പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലയും ഉയര്‍ത്തുന്നതോടെ ഡിസംബറിന്റെ തണുപ്പിലും ജനജീവിതം ചുട്ടുപൊള്ളുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+