ഉള്ളി വില മൂന്നാഴ്ചയ്ക്ക് ശേഷം കുറയും

ഉള്ളി വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന്റെ ഗുണം ലഭിക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് മന്ത്രി അറിയിച്ചിരിയ്ക്കുന്നത്.
അടുത്തമാസം പതിനഞ്ചുവരെയാണ് കയറ്റുമതി നിരോധിച്ചിട്ടുള്ളത്. ദില്ലിയില്‍ ഉള്ളി വില ഇരട്ടിയോളം വര്‍ധിച്ച് കിലോയ്ക്ക് എഴുപത് രൂപയായതിനെതുടര്‍ന്നാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര യോഗം തീരുമാനിച്ചത്. കുറച്ചുദിവസം മുമ്പ് 35 രൂപയായിരുന്ന വില ഞായറാഴ്ചയോടെയാണ് ഇരട്ടിയായത്.












Click it and Unblock the Notifications