വസ്ത്രവ്യാപാരിയുടെ കൊലപാതകം: 6 പേര്‍ പിടിയില്‍
പാലക്കാട്: ചെന്നൈ സ്വദേശിയായ വസ്ത്രവ്യാപാരി പാലക്കാട് വടക്കഞ്ചേരിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ഇവര്‍ സമീപവാസികള്‍ ആണെന്ന് സൂചനയുണ്ട്. ചെന്നൈയിലെ വസ്ത്ര നിര്‍മാണകയറ്റുമതി സ്ഥാപനമായ ഇസിക എക്‌സ്‌പോര്‍ട്‌സ് ഉടമ ചെന്നൈ മേടവാക്കം സൂര്യനഗര്‍ രാജ്പാരീസ് ഹാര്‍മണിയില്‍ വില്‍വരാജി(40)നെയാണ് വടക്കഞ്ചേരിക്കടുത്ത് പുതുക്കോട്ട് ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കല്ലുകൊണ്ട് മാരകമായി തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെങ്കിലും മുഖത്തെയും ശരീരത്തിലെയും അടയാളങ്ങള്‍ മരണത്തിന് മുമ്പ് ക്രൂരമായി പീഡിപ്പിയ്ക്കപ്പെട്ടതിന്റെ തെളിവുകളാണെന്ന് പോലീസ് പറയുന്നു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ അഞ്ചു കിലോമീറ്റര്‍ അകലെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ പാറയ്ക്കല്‍ കല്ലേപ്പാടം റോഡില്‍ കണ്ടെത്തിയിരുന്നു
ശനിയാഴ്ച രാവിലെ ഫോര്‍ഡ് എന്‍ഡേവറില്‍ ഈറോഡിന് പോകുന്നുവെന്നറിയിച്ചാണ് വീട്ടില്‍നിന്ന് വില്‍വരാജ് യാത്രതിരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications