ആലുവയ്ക്കടുത്ത് തീവണ്ടി പാളം തെറ്റി
ആലുവ: ആലുവ ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവായില്‍ ചരക്ക് വണ്ടി പാളം തെറ്റി. ഇതോടെ മധ്യ കേരളത്തിലെ തീവണ്ടി ഗതാഗതം താറുമാറായി.
ഫാറൂക്കില്‍ നിന്ന് ഇരുമ്പനത്തേക്ക് പോകുകയായിരുന്ന ഓയില്‍ ടാങ്കറിന്റെ രണ്ട് ബോഗികളാണ് നാല് മണിയോടെ ആലുവാ റെയില്‍വേ സ്‌റ്റേഷനടുത്ത് വച്ച് തെറ്റിയത്.
തീവണ്ടിയുടെ വേഗം കുറവായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ആലുവയിലൂടെയുള്ള പല തീവണ്ടി സര്‍വീസുകളും വൈകിയാണ് ഓടുന്നത്.
തൃശൂര്‍ മേഖലയിലേക്കുളളതൊഴികെയുളള ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ ഏഴ് മണിയോടെ സാധാരണനിലയിലായിട്ടുണ്ട്. പാളം തെറ്റിയ ബോഗികള്‍ നേരെയാക്കുന്നതുള്‍പ്പെടെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications