വ്യാജ നിയമനം: അധ്യാപകന്‍ ജീവനൊടുക്കി
കല്‍പ്പറ്റ: മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ വി.ജെ ബേബിയെ മരിച്ചനിലയില്‍ കണ്ടെത്തി.
വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ബേബി ജോലി നേടിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഭയം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് കരുതുന്നു. നിയമനത്തിട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെയാളാണ് ബേബി.
ഡിസംബര്‍ 11ന് നിയമനത്തട്ടിപ്പ്‌കേസിലെ പ്രതിയും കൊട്ടാരക്കര സ്വദേശിയുമായ ഗോപകുമാറിന്റെ (33) മൃതദേഹം കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍ ചന്ദാപുര തടാകത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തെ ഭയന്ന് ഇയാളും ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications