കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനത്തട്ടിപ്പ്: സഭ പിരിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Kerala Assembly
തിരുവനന്തപുരം: വയനാട് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ സ്തംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണു പ്രതിപക്ഷബഹളം.

പ്രശ്‌നത്തില്‍ റവന്യൂമന്ത്രി രാജിവയ്ക്കണം,തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സഭാ സമ്മേളനത്തിനെറ് ആദ്യ ദിനം തന്നെ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. നിയമനത്തട്ടിപ്പില്‍ റവന്യൂമന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമനത്തട്ടിപ്പില്‍ ഉത്തരവാദിയായ റവന്യൂമന്ത്രി രാജിവയ്ക്കണം. അതിനു തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ടീസില്‍ ഇതിനകം മറുപടി നല്‍കിയതാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ഇതേ തുടര്‍ന്ന് സഭയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി നിയമനതട്ടിപ്പ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടി വിശദീകരിച്ചു.ചോദ്യോത്തരവേളയില്‍ തന്നെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ മറുപടി നല്‍കിയതാണെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നിരസിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X