അന്ധവിശ്വാസം: 4വയസ്സുകാരിയെ അമ്മ വെട്ടിനുറുക്കി
ലണ്ടന്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ നാലുവയസ്സുകാരിയായ മകളെ വെട്ടിനുറുക്കി കൊന്ന കേസില്‍ യുവതിയെ ബ്രിട്ടീഷ് പൊലീസ് അറസ്‌റുചെയ്തു.
സൊമാലിയ സ്വദേശി ഷായ്‌ന ബറൂച്ചി(35) ആണ് പൊലീസ് പിടിയിലായത്. വീട്ടിലെ അടുക്കളയില്‍വച്ച് മകള്‍ നുസൈബയെ കൊല്ലുകയും പിന്നീട് ശരീരം വെട്ടിക്കീറി ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അറുത്തെടുക്കുകയും ചെയ്തത്.
മതപരമായ ആചാരത്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുചുറ്റും കണ്ട പിതാവ് ജെറോം നെഗ്‌നേയോയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
കിഴക്കന്‍ ലണ്ടനിലാണ് ഷായ്‌ന ബറൂച്ചി താമസിക്കുന്നത്. ഷായ്‌നയ്ക്ക് 14ഉം 16ഉം വയസ്സായ രണ്ട് മക്കള്‍ കൂടിയുണ്ട്.












Click it and Unblock the Notifications