നിതാരി കൂട്ടക്കൊല: സുരീന്ദറിന് മൂന്നാം വധശിക്ഷ
ഗാസിയാബാദ്: നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുരീന്ദര്‍ സിങ് കോലിയ്ക്ക് പ്രത്യേക സിബിഐ. കോടതി വധശിക്ഷ വിധിച്ചു. ദീപാലിയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നിതാരി കേസില്‍ കോലിയ്ക്ക് കിട്ടുന്ന മൂന്നാമത്തെ വധശിക്ഷയാണിത്.
ആരതി എന്ന ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ പ്രത്യേക ജഡ്ജി എകെ സിങ് കോലിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
നോയിഡയ്ക്കടുത്തുള്ള നിതാരിയില്‍ പെണ്‍കുട്ടികളും യുവതികളുമടക്കം 19 പേരെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ നിതാരി കൊലപാതകര പരമ്പര രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ നിതാരിയിലെ വ്യാപാരി മൊനീന്ദര്‍ സിങ് പാന്ഥറുടെ വീടിനടുത്തുള്ള ഓടയില്‍നിന്ന് കണ്ടെത്തിയതോടെയാണ് നിഷ്ഠൂരമായ കൊലപാതകങ്ങള്‍ പുറംലോകമറിഞ്ഞത്.
റിംപ ഹാര്‍ദര്‍ എന്ന യുവതിയെ കൊന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രവരി 13ന് കോലിക്കും പാന്ഥറിനും സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, സെപ്തംപര്‍ 11ന് പാന്ഥറെ കോടതി വെറുതെവിട്ടു.












Click it and Unblock the Notifications