2ജി അഴിമതി: പ്രക്ഷോഭം തെരുവിലേക്ക്

ദില്ലിയിലെ റാം ലീലാ മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും. ജെപിസി അന്വേഷണം നടത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പ്രതിഷേധം നടത്താനും എന്‍ഡിഎ തീരുമാനിച്ചിട്ടുണ്ട്.
2ജി അഴിമതിയ്ക്ക് പുറമെ രാഹുലിന്റെ വിവാദ പരാമര്‍ശങ്ങളും കാവി തീവ്രവാദവുമെല്ലാം എന്‍ഡിഎ റാലിയില്‍ ഉന്നയിക്കപ്പെടും.
പിഎസി മുന്‍പാകെ ഹാജരാകാമെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും, അത് സ്വീകാര്യമല്ലെന്ന് എന്‍ഡിഎ വ്യക്തമാക്കിയിരുന്നു.മുതിര്‍ന്ന എന്‍ഡിഎ നേതാക്കളെല്ലാം പ്രക്ഷോഭത്തില്‍ പങ്കെടുക്കും.
അതേ സമയം ഒറീസ്സയില്‍ നിന്നുള്ള ബിജെഡി നേതാവ് ചീ് നവീന്‍ പട്‌നായിക് പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ശിവസേനയും റാലി ബഹിഷ്‌ക്കരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ രാജ് താക്കറെയോട് ബിജെപി അടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.












Click it and Unblock the Notifications