കസ്റ്റഡി മരണം സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം

കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ആദ്യ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി സി.ജെ.എം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തിനിടെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അക്കാര്യം രജിസ്ട്രാര്‍ മുഖേന ഹെക്കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ബി രാംകുമാര്‍ നിര്‍ദേശിച്ചു.
കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മരിച്ച സമ്പത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications