• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കസ്റ്റഡി മരണം സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം

  • By Ajith Babu

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതിയായ സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ആദ്യ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി സി.ജെ.എം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് അന്വേഷണത്തിനിടെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അക്കാര്യം രജിസ്ട്രാര്‍ മുഖേന ഹെക്കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ബി രാംകുമാര്‍ നിര്‍ദേശിച്ചു.

കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മരിച്ച സമ്പത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

English summary
The Kerala High Court today directed CJM Court to supervise the CBI probe in connection with the Puthur custodial death. The Court ordered CBI to submit report on progress in probe every three weeks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X