യുഡിഎഫ് യോഗം ജെഎസ്എസ് പങ്കെടുത്തില്ല
തിരുവനന്തപുരം: ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ജെഎസ്എസ് വിട്ടുനിന്നു. ഗൗരിയമ്മയും കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാതിരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലേക്ക് ചര്‍ച്ചയ്ക്ക് വരില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതിനെത്തുടര്‍ന്നാണ് ഉഭയകക്ഷി ചര്‍ച്ച നടക്കാതെപോയത്.
കോണ്‍ഗ്രസ്സുമായി ഉഭയകക്ഷി ചര്‍ച്ച കന്റോണ്‍മെന്റ് ഹൗസില്‍ പിന്നീട് നടത്താമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ അറിയിച്ചു. തിരുവനന്തപുരത്ത് ജെ.എസ്.എസ് സംസ്ഥാന സെന്റര്‍ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.












Click it and Unblock the Notifications