തിരുവനന്തപുരം: അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി.
കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പൂര്‍ണമായും വെന്റിലേറ്ററിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ചര്‍ച്ച ചെയ്യാനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു.
K Karunakaran’s condition again critical The health condition of Veteran Congress leader and the former Kerala Chief Minister, K. Karunakaran turned serious again, with the leader developing breathing trouble. The medical board evaluated the condition and put Karunakaran back to full ventilator.