ഇന്ത്യന്‍ വംശജയായ എയര്‍ഹോസ്റ്റസിന് 8വര്‍ഷം തടവ്

എയര്‍ കാനഡ വിമാനത്തിലെ ജീവനക്കാരെ സാധാരണ ദേഹപരിശോധനയ്ക്ക് വിധേയയാക്കാറില്ല. ഈ പഴുത് മുതലെടുത്താണ് ഷാഹി മയക്കുമരുന്ന കടത്തിയത്. കളളക്കടത്തു നടത്തി അഞ്ചു മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് മടങ്ങുമ്പോഴാണ് ഷാഹി അറസ്റ്റിലായത്.
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ധൃതിയില്‍ പൂര്‍ത്തിയാക്കിയ ഷാഹി, തന്റെ ബാല്യകാല സുഹൃത്തുക്കളായ സൈമണ്‍ ഹോവാര്‍ഡ് ഹാര്‍വുഡുംബാല്‍ജിന്ദര്‍ നിജ്ജാരും തങ്ങിയ ഹോട്ടലില്‍ പോയി മയക്കുമരുന്ന് ഏല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഷാഹിയെ കുടുക്കുകയായിരുന്നു.
താന്‍ ബോധപൂര്‍വ്വം കളളക്കടത്ത് നടത്തിയിട്ടില്ലെന്ന് ഷാഹി വാദിച്ചെങ്കിലും കോടതി ഇത് തള്ളി. മനപൂര്‍വ്വം ക്‌ളാസ് എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കടത്തുകയായിരുന്നു ഷാഹിയെന്ന് സൗത്ത് വാര്‍ക് ക്രൌണ്‍ കോടതി ഉത്തരവില്‍ പറയുന്നു. ഷാഹിയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച കോടതി, ഹോവാര്‍ഡ് ഹാര്‍വുഡിനെ ഒമ്പത് വര്‍ഷത്തേക്കും നിജ്ജാറിനെ 11 വര്‍ഷത്തേക്കുമാണ് തടവിന് ശിക്ഷിച്ചത്.












Click it and Unblock the Notifications