കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളനെ വെല്ലാന്‍ ചൈനയുടെ ഗോസോ

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്: ഗൂഗിളുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെ പുതിയ സെര്‍ച്ച് എഞ്ചിനുമായി ചൈന രംഗത്ത്. ചൈനീസ് കമ്യൂണിസ്‌റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഓണ്‍ലൈന്‍ രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിപ്പിയ്ക്കുകയാണ് ഗോസോയിലൂടെ ചൈന ലക്ഷ്യമിടുന്നത്. നിലവില്‍ അമേരിക്കന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ, ബിങ് തുടങ്ങിയ കമ്പനികളാണ് സെര്‍ച്ച് എഞ്ചിന്‍ വിപണി അടക്കിവാഴുന്നത്. ഇവരുടെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന സ്വന്തമായി ഒരു സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചത്. ആറു മാസം പരീക്ഷിച്ചശേഷമാണ് ഗോസോ ജനങ്ങള്‍ക്കു വിട്ടുകൊടുത്തത്.

നാല്‍പ്പത്തിരണ്ടു കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു മാന്യമായ ഒരു വേദി തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് പീപ്പിള്‍സ് ഡെയ്‌ലി പ്രസിഡന്റ് ചാങ് യാനോങ് പറഞ്ഞു.

വിവാദങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക സെര്‍ച്ച് എന്‍ജിനായ ബൈഡുവാണ് ഗൂഗിളിനേക്കാള്‍ ചൈനയില്‍ ജനപ്രിയം.

English summary
In a move to tackle the Google search engine, Chinese government has launched a "made in China" search engine known as "Goso.cn." It is owned by The People"s Daily, the mouthpiece of China"s ruling Communist Party. The new search engine aims to control the flow of information and to control the web media. The Chinese government official media identifies the growing trend of blog news as a threat to the Communist values of the country and launched the new search engine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X