എച്ച്‌ഐവി:കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി
ഗുഡ്ഗാവ്: എച്ച്‌ഐവി പോസിറ്റീവാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് എട്ട് കുട്ടികളെ ഗുഡ്ഗാവിലെ പ്രശസ്തമായ സ്വകാര്യ സ്‌ക്കൂളില്‍ നിന്നും പുറത്താക്കിയ സംഭവം വിവാദമാകുന്നു. പുറത്താക്കപ്പെട്ടവരെല്ലാം അനാഥരാണ്. ഇവരെ പിന്നീട് സര്‍ക്കാര്‍ സ്‌കൂളിലേക്കയച്ചെങ്കിലും അവിടെനിന്നും അതേ അനുഭവമാണ് നേരിട്ടത്. നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് വിവേചനത്തിന് ഇരയായത്.
നേരത്തെ ടീച്ചര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞശേഷം ഞങ്ങളോട് വേര്‍തിരിവ് കാണിയ്ക്കാന്‍ തുടങ്ങി. മറ്റു കുട്ടികളില്‍ നിന്നും ഞങ്ങളെ മാറ്റി ഇരുത്തുകയും ചെയ്തു. പിന്നീട് ഞങ്ങളെ ക്ലാസില്‍ നിന്നും പുറത്താക്കുകയും ഞങ്ങളെ കൊണ്ട് പാത്രം കഴുകല്‍ ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യിച്ചുവെന്ന് പുറത്താക്കപ്പെട്ട ഒരു കുട്ടി പറയുന്നു. സ്‌ക്കൂളില്‍ ടീച്ചര്‍ ഉള്‍പ്പെടെ എല്ലാവരും ഞങ്ങളെ പരിഹസിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്നുവെന്ന് വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. തങ്ങളെ പുറത്താക്കിയ സ്‌കൂളിലേക്ക് തിരികെ പോകാന്‍ കുട്ടികള്‍ താത്പര്യപ്പെടുന്നില്ല.
കുട്ടികളുടെ പരാതി നേരത്തെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ അറിഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ജ്യോതി ചൗധരി പറഞ്ഞു.












Click it and Unblock the Notifications