കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെപിസി: പ്രത്യേക സമ്മേളനം വിളിയ്ക്കാം

  • By Ajith Babu
Google Oneindia Malayalam News

Pranab Mukherjee
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷം ആവശ്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തയാറാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ദില്ലിയില്‍ ഒരു സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ സംഘടിപ്പിച്ച പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ചയ്ക്കു പ്രതിപക്ഷം തയാറെങ്കില്‍ സമ്മേളനത്തിനു സര്‍ക്കാരും സജ്ജം. പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുകയാണു വേണ്ടത്. സഭയെ ഇല്ലാതാക്കുകയല്ല. ജെപിസി അന്വേഷണം പ്രഖ്യാപിച്ചാല്‍ ബജറ്റ് സമ്മേളനത്തില്‍ സഭ സുഗമമായി നടക്കാന്‍ സഹായിക്കാമെന്ന ബിജെപിയുടെ പ്രഖ്യാപനത്തോടു പ്രതികരിയ്ക്കുകയായിരുന്നു പ്രണബ്.

2ജി അഴിമതിയില്‍ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രണാബ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം എന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

2ജി അഴിമതി അന്വേഷിക്കുന്നതിന് ജെപിസി രൂപീകരിക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ കഴിഞ്ഞ ദിവസം ദില്ലിയില്‍ വന്‍ പ്രതിഷേധറാലി നടത്തിയിരുന്നു. ജെപിസി രൂപീകരിക്കുക അല്ലെങ്കില്‍ രാജിവച്ചൊഴിയുക എന്നാണ് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

English summary
Confronting under the tremendous pressure of the Opposition, Congress led UPA government announced that they will arrange a special session of Parliament if the Opposition confirmed that they (Opposition) are ready to face a debate on the demand of JPC probe in 2G scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X