കരുണാകരന്റെ സംസ്കാരം തൃശൂരില്‍

കല്യാണിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ കെപിസിസി ഓഫീസിലേക്ക് കൊണ്ടുവരും. അതിന് ശേഷം ഡര്‍ബാര്‍ ഹാളില്‍ ഭൗതിക പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചോയടെ മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 25ന് രാവിലെ സംസ്‌കാര ചടങ്ങ് തൃശൂര്‍ മുരളീ മന്ദിരത്തില്‍ ആരംഭിയ്ക്കും. അദ്ദേഹത്തിന്റെ പ്രിയ പത്‌നി കല്യാണിക്കുട്ടിയമ്മയുടെ
ശവകൂടീരത്തിനു സമീപമായിരിക്കും കരുണാകരന് ചിതയൊരുങ്ങുക.
കഴിഞ്ഞ പത്തിന് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാകരന്റെ നില 5.15ന് കൂടുതല്‍ വഷളായതോടെ മക്കളായ കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍ എന്നിവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ഡോക്ടര്‍മാര്‍ വിളിപ്പിച്ചിരുന്നു.അന്ത്യ നിമിഷങ്ങളില്‍ മക്കള്‍ക്കൊപ്പം കൊച്ചുമക്കളും സമീപത്തുണ്ടായിരുന്നു.












Click it and Unblock the Notifications