കൊച്ചി മെട്രോ: അനുമതി നല്‍കാത്തത് ദുരൂഹം

രണ്ടാം തവണ അധികാരത്തിലെത്തിയ ഉടനെ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച 100 ദിന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതാണ് കൊച്ചി മെട്രോ. എന്നാല്‍ ഇതുവരെ പദ്ധതിയ്ക്ക് അനുമതി നല്‍കാത്തത് ദുരൂഹമാണ്. പ്ലാനിങ് കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ അനുമതിനല്‍കി. ധനകാര്യമന്ത്രാലയം മാത്രമാണ് പച്ചക്കൊടി കാണിക്കാത്തത്. ഈ ആവശ്യവുമായി പ്രണബ് മുഖര്‍ജിയെ കണ്ടതായും അദ്ദേഹത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ പദ്ധതി തുടങ്ങാമെന്നും വിജയകുമാര്‍ വിശദീകരിച്ചു.
30 ലക്ഷത്തോളം ജനസംഖ്യയുള്ള മെട്രോ സിറ്റിയായി കൊച്ചി വളരുകയാണ്. അതിനാല്‍ത്തന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 25.25 കിലോമീറ്റര്‍ ദൂരംവരുന്ന പദ്ധതി ഉടനെ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications