മകന്‍ അമ്മയെ കോടതിമുറിയില്‍ വെടിവച്ചുകൊന്നു
ഇസ്ലാമാബാദ്: പരപുരുഷനുമായുള്ള ബന്ധത്തിന്റെ പേരില്‍ മകന്‍ കോടതിമുറിയില്‍ അമ്മയെ വെടിവച്ചുകൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള അരിഫ് വാല നഗരത്തിലാണ് സംഭവം.
മാതാവായ ഗുലാം ബീവിയും അവരുടെ അനുജത്തി അബിദാ ബീവിയും തങ്ങളെ അഗതി മന്ദിരത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് മകന്‍ മുഹമ്മദ് റഫീക് വന്ന് വെടിവച്ചത്.
ഇവരുമായി ബന്ധമുണ്ടെന്ന് പറയുന്ന ഷബാസ് അഹമ്മദ് അബിദ ബീവിയെ വിവാഹം കഴിച്ചെങ്കിലും റഫീക്കും പിതാവ് നസീര്‍ അഹമ്മദും ബലംപ്രയോഗിച്ച് തിരിച്ചുകൊണ്ടുവന്നു.
ഇതിനെതിരെയുള്ള കേസ് പരിഗണനയിലിരിക്കെയാണ് തങ്ങളെ അഗതിമന്ദിരത്തിലാക്കാന്‍ സഹോദരിമാര്‍ കോടതിയെ സമീപിച്ചത്. മുഹമ്മദ് റഫീക്കിനെ ഉടന്‍ പൊലീസ് അറസ്റ്റു ചെയ്തു.












Click it and Unblock the Notifications