വിവാഹത്തട്ടിപ്പ് വീരനെ ഭാര്യമാര്‍ തല്ലിക്കൊന്നു
ധാക്ക: വിവാഹത്തട്ടിപ്പ് വീരനായ നാല്‍പ്പത്തിയാറുകാരനെ നാല് ഭാര്യമാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ബംഗ്ലാദേശിലെ കബീര്‍പുരിലാണ് സംഭവം.
ഓട്ടോറിക്ഷാ ഡ്രൈവറായ യൂനുസ് ബെപാരിയാണ് ഭാര്യമാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. യൂനുസ് രണ്ട് ഭാര്യമാര്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം അടുത്ത ഗ്രാമത്തില്‍ നടന്ന വിവാഹവിരുന്നില്‍ പങ്കെടുക്കവെ ആകസ്മികമായി മൂന്നാം ഭാര്യയും ആദ്യരണ്ട് ഭാര്യമാരും കണ്ടുമുട്ടി. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോഴാണ് നാലാമതൊരു ഭാര്യകൂടിയുള്ള കാര്യം പുറത്തുവന്നത്.
അയല്‍ഗ്രാമമായ കബീര്‍പുരിലുള്ള നാലാം ഭാര്യയുടെയടുത്തേക്ക് മൂവരും യൂനുസിനെ കൊണ്ടുപോയി. തുടര്‍ന്ന് നാലു പേരും കൂടി ഇയാളെ തല്ലിച്ചതച്ചു.
സാരമായി പരിക്കേറ്റ യൂനുസ് ഫരിദ്പുര്‍ മെഡിക്കല്‍ കോളേജില്‍ മരിക്കുകയും ചെയ്തു. ശരി അത്ത് നിയമമനുസരിച്ച് പുരുഷന് നാലു വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും ആദ്യഭാര്യമാരുടെ അനുമതിയോടെ മാത്രമേ വീണ്ടും വിവാഹം കഴിയ്ക്കാന്‍ സാധിയ്ക്കൂ.












Click it and Unblock the Notifications