ടീകോമിന്റെ മറുപടി രണ്ടാഴ്ചയ്ക്കുള്ളില്‍
ദുബയ :സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു പണം പ്രശ്‌നമല്ലെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറും മുന്‍ ധനകാര്യ മന്ത്രിയുമായ അഹമ്മദ് ഉമൈര്‍ അല്‍ താഹിര്‍.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എം. എ. യൂസഫലിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്നും പദ്ധതി ഉപേക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും അല്‍ തായര്‍ വ്യക്തമാക്കിയതായുമാണ് സൂചന
ഭൂമിയുടെ സ്വതന്ത്ര കൈവശാവകാശം സംബന്ധിച്ച കാര്യങ്ങളാണു പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുലെയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ആസ്ഥാനത്തു നടന്ന ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു.
ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയുണ്ടെന്നു യൂസഫലി അറിയിച്ചു. അല്‍ താഹിറിനെ ചര്‍ച്ചകള്‍ക്കു കേരളത്തിലേക്കു ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications