ദില്ലി: സ്‌പെക്ട്രം ഇടപാടില്‍ ആരോപണവിധേയനായ മുന്‍ കേന്ദ്രമന്ത്രി എ രാജയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ സിബിഐ ഓഫീസില്‍ രാജ നേരിട്ട് ഹാജരായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ രാജയ്ക്ക് നോട്ടീസ് അയച്ചത്.
2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാതായി സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് രാജയ്ക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.
Raja appeared before the agency at 10.30 a.m. on Friday morning after he was summoned by the CBI. Mr. Raja, who had earlier expressed his inability to appear before the agency, is likely to be questioned at length on the circumstances leading to spectrum allocation which has been criticised severely by the Central Vigilance Commission and the CAG.