ബിനായക് സെന്നിന് ജീവപര്യന്തം
റായ്പൂര്‍: മാവോവാദി സഹായിക്കുക വഴി രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനെ ഛത്തിസ്ഗഢിലെ റായ്പൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
മാവോവാദികളെ സഹായിക്കുക വഴി സെന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇത് രാജ്യത്തിനെതിരെയുള്ള യുദ്ധമാണെന്നും കോടതി നിരീഷിച്ചു. ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് സന്യാലില്‍ നിന്നും സംഘടനയ്ക്ക് കത്ത് എത്തിച്ചുവെന്നും അതുവഴി ശൃംഖലക്ക് സഹായം ചെയ്തു എന്നുമാണ് അദ്ദേഹത്തിനെതിരായ കേസ്.
ബിനായക് സെന്നിനൊപ്പം മാവോവാദി നേതാവ് നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസ്സിനസ്സുകാരനായ പിയുഷ് ഗുഹ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications