ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഭാര്യ ബാങ്ക് ലോണിന് അപേക്ഷിച്ചിരിയ്ക്കുന്നു. ഇതില്‍ വാര്‍ത്തയെന്തന്നല്ലേ? വീടും കാറുമൊന്നും വാങ്ങാനല്ല, കറിയ്ക്കിടാന്‍ ഇത്തിരി ഉള്ളി വാങ്ങാനാണ് മന്ത്രിപത്്‌നിയായ സാധന സിങ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചത്.
രാജ്യമൊട്ടാകെ ഉള്ളിവില കുതിച്ചുയരുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു മന്ത്രിപത്‌നി ബാങ്ക് ലോണിന് അപേക്ഷ നല്‍കിയത്. പിന്നീട് ഭോപ്പാലിലെ ടിടി നഗര്‍ ബ്രാഞ്ചിലേക്കാണ് വായ്പയ്ക്കുള്ള അപേക്ഷയുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ബിജെപിയുടെ വനിതാ വിഭാഗം ഉപാധ്യക്ഷ കൂടിയായ സാധന സിങിന്റെ വേറിട്ട പ്രതിഷേധം വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ഉള്ളിക്ക് കിലോഗ്രാമിന് 70-75 രൂപ നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി പ്രകടനം.
Sadhna Singh, wife of Madhya Pradesh Chief Minister Shivraj Singh Chouhan has filed an application for a bank loan. No news there? Then read on. She apparently wants a bank loan to buy onions. A direct jab at the skyrocketing food inflation, she also wants to get the message across loud and clear to the ruling UPA govt.