4 ഭീകരര്‍ മുംബൈയില്‍ നുഴഞ്ഞുകയറി
മുംബൈ: ആക്രമണത്തിന് പദ്ധതിയിട്ട് നാല് ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പൊലീസ്. ഇതേ തുടര്‍ന്ന് പൊലീസ് നഗരത്തില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തി.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയില്‍പ്പെട്ടവരില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. അബ്ദുള്‍ കരീം മൂസ, നൂര്‍ അബു ഇലാഹി, വാലിദ് ജിന്ന, മഹ്ഫൂസ് ആലം എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ജിന്നയുടെ ചിത്രമാണ് പുറത്തുവിട്ടത്.
അതി ശക്തമായ ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് മുംബ ൈജോയ്ന്റ് പൊലീസ് കമ്മിഷണര്‍ ഹിമാംശു റോയ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ അട്ടിമറിക്കുക ഭീകരരുടെ ഉദ്ദേശ്യം.












Click it and Unblock the Notifications