Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളിയാഴ്ച അവധി; ഒരാഴ്ചത്തെ ദുഖാചരണം

K Karunakaran
തിരുവനന്തപുരം: ഏഴ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കെ കരുണാകരനോടുള്ള ആദരസൂചകമായി സംസ്ഥാനസര്‍ക്കാര്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വൈദ്യുതി ബോര്‍ഡ്, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.

ശനിയാഴ്ച നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും പിഎസ്‌സി അഭിമുഖങ്ങളും റദ്ദാക്കിയതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

ഒരാഴ്ചത്തെ ദുഃഖാചരണത്തിന് കെ പി സി സിയും ആഹ്വാനം നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളടക്കമുള്ള എല്ലാ പാര്‍ട്ടി പരിപാടികളും കോണ്‍ഗ്രസ് റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളില്‍ പതാക താഴ്ത്തിക്കെട്ടുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ശനിയാഴ്ച ക്രിസ്മസ് ദിനത്തിലാണ് കരുണാകരന്റെ ഭൗതികശരീരം സംസ്‌കരിക്കുന്നത്. ശനിയാഴ്ച രാവിലെ തൃശൂര്‍ ടൌണ്‍ ഹാളിലും ഡി സി സി ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. അതിനുശേഷം, പ്രതിപത്‌നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപത്തായി ലീഡറും ചിതയും ഒരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+