ആലുവയില്‍ പെണ്‍വാണിഭസംഘം പിടിയില്‍
ആലുവ: ആലുവ ചുണങ്ങംവേലിക്കടുത്ത് വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ ആലുവ പോലീസ് അറസ്റ്റു ചെയ്തു.
കോഴിക്കോട് വളയനാട് സി.പി. വീട്ടില്‍ ഹാരീസ് (27), കുമ്പളങ്ങി പുളിത്തറവീട്ടില്‍ സീനത്ത് (40), അമരവിള ചരിവിളാകംവീട്ടില്‍ ശോഭ (25) എന്നിവരാണ് പോലീസ് പിടിയിലായത്. പാതാളം വഴക്കവം വീട്ടില്‍ സലിമാണ്് (45) വീട് വാടകയ്‌ക്കെടുത്തിരുന്നത്.
ഇടപാടുകാരെ ബൈക്കിലാണ് സലീം എത്തിച്ചിരുന്നത്. പതിവായി ബൈക്കുകളില്‍ സന്ദര്‍ശകര്‍ എത്തുന്നത് നാട്ടുകാരില്‍ സംശയം സൃഷ്ടിച്ചിരുന്നു.
പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ്് വാണിഭസംഘത്തെ പിടികൂടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications