രാജ വീണ്ടും സിബിഐയ്ക്കു മുന്നില്‍

രാജയെ ശനിയാഴ്ച ഒന്‍പത് മണിക്കൂര്‍ നേരം സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രഖ്യാപിച്ചതിനെക്കാള്‍ നേരത്തേ സ്‌പെക്ട്രം വിതരണം നടത്തിയത് എന്തുകൊണ്ട്, ബന്ധുക്കളും സുഹൃത്തുക്കളും ചില ടെലികോം കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് രാജയോട് സിബിഐ ചോദിച്ചിരിയ്ക്കുന്നത്.
സിബിഐയ്ക്കു മുന്നില്‍ ഹാജരാകാന്‍ നേരത്തേ മടികാണിച്ചിരുന്ന രാജ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു.
സ്‌പെക്ട്രം കേസിന്റെ പുരോഗതി ഫെബ്രുവരി 10നു മുന്‍പ് അറിയിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രതിപക്ഷം 2ജി അഴിമതിയ്‌ക്കെതിരെ തെരുവില്‍ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications