പെണ്‍വാണിഭം നടന്‍ അടക്കം 14 പേര്‍ പിടിയില്‍
മൈസൂര്‍: പെവാണിഭക്കേസില്‍ പ്രമുഖ കന്നഡ ചലച്ചിത്ര താരം രഘുവീര്‍ അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരപ്രാന്തത്തിലെ ആഡംബര ഫഌറ്റ് കേന്ദ്രീകരിച്ച് പെവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളടക്കം 14 പേരെ അറസ്റ്റ് ചെയ്തത്.
1990ലെ ഹിറ്റായ ചൈത്ര പ്രേമാഞ്ജലിയിലൂടെയാണ് രഘുവീര്‍ കന്നഡ സിനിമയില്‍ പ്രശസ്തനായത്.
പിടിയിലായ യുവതികളെ ശക്തിധാമ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റി. രഘുവീര്‍ അടക്കം 12 പേരെ ഒരാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ രഘുവീര്‍ നിഷേധിച്ചിട്ടുണ്ട്. തന്നെ അപമാനിയ്ക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടന്നതെന്ന് രഘുവീര്‍ ആരോപിച്ചു.












Click it and Unblock the Notifications