വധുവിനെ അസഭ്യംപറഞ്ഞ മജിസ്‌ട്രേട്ടിനെ പുറത്താക്കി
ഭോപ്പാല്‍: വിവാഹവേദിയില്‍ സ്ത്രീധനം ആവശ്യപ്പെട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ മധ്യപ്രദേശ് ഹൈക്കോടതി നീക്കം ചെയ്തു. ഷാദോള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ദര്‍സിംഗ് മാളവ്യയെ നീക്കം ചെയ്യാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ്. പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൊബേഷനിലായിരുന്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
മദ്യപിച്ച് പ്രതിശ്രുത വധുവിനെ അസഭ്യംപറഞ്ഞ ഇന്ദര്‍സിംഗിനെപ്പറ്റി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതിശ്രുതവധുവിന്റെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ട സ്ത്രീധനമായ കാറും പണവും ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. പരസ്യമായി അപമാനിയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയിരുന്നു. ഇന്ദര്‍സിങിനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications