കോഴിക്കോട് വിമാനത്താവളം വികസിപ്പിയ്കുന്നു
കോഴിക്കോട്: കോഴിക്കോട് വിമാന താവളം വികസിപ്പിയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതിനായി 120 കോടി രൂപ അനുവദിയ്ക്കാനാണ് വിമാനത്താവള അഥോറിട്ടി ഉദ്ദേശിയ്ക്കുന്നത്. അഥോറിട്ടി അധികൃതര്‍ എം കെ രാഘവന്‍ എംപിയെ അറിയിച്ചതാണ് ഈ വിവരം.
സിവില്‍ എവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ ഇ.കെ. ശാന്തിഭൂഷണ്‍, അതോറിറ്റിചെയര്‍മാന്‍ വി.പി. അഗര്‍വാള്‍ എന്നിവരുമായി എം കെ രാഘവന്‍ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് വിമാന താവള വികസനത്തിന് പണം അനുവദിയ്ക്കുന്നത് സംബന്ധിച്ച വിവര ലഭിച്ചത്.
അന്താരാഷ്ട്ര നിലവാരത്തില്‍ വിമാനത്താവളത്തിനെ വികസിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. അന്താരാഷ്ട്ര ആഗമന വിഭാഗം, ബഹുനില കാര്‍പാര്‍ക്കിംഗ്, അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകള്‍ എന്നിവയുടെ വികസനത്തിനാണ് പുതുതായി അനുവദിയ്ക്കുന്ന തുക ഉപയോഗിയ്ക്കേണ്ടത്.
സംസ്ഥാനസര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്തതാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നതെന്ന് അതോറിറ്റി പ്രതിനിധികള്‍ പറഞ്ഞതായി എം.കെ. രാഘവന്‍ എം.പി. അറിയിച്ചു.












Click it and Unblock the Notifications