Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡര്‍ക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

	 Karunakaran funeral today
കൊച്ചി: കെ കരുണാകരന് അന്ത്യാഞ്ജലിയര്‍പ്പിയ്ക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൊച്ചിയിലെത്തി. ദില്ലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്ടറില്‍ തൃശൂരിലേക്ക് പോകും. തൃശൂര്‍ നഗരത്തിന് പുറത്തുള്ള കുട്ടനെല്ലൂര്‍ കോളെജിലെ ഹെലിപാലഡിലാണ് പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്ടര്‍ നിലത്തിറങ്ങുക. ഇവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം പ്രധാനമന്ത്രി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് പോകും. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് വന്‍സുരക്ഷാ സന്നാഹാമാണ് നഗരത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തട്ടകത്തിന്റെ പ്രണാമം
തൃശൂര്‍: കര്‍മ്മഭൂമിയായ തൃശൂര്‍ നഗരം കെ കരുണാകരന് അന്ത്യാഞ്ാജലി അര്‍പ്പിയ്ക്കുന്നു. തൃശൂര്‍ ടൗണ്‍ഹാളില്‍ കാലത്ത് 8.20 മുതല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

കാലത്ത് മുതല്‍ തന്നെ ടൗണ്‍ഹാളിന് മുന്നില്‍ പ്രവര്‍ത്തകരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. കാലത്ത് പതിനൊന്നരയോടെ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ് അന്ത്യാഞ്ജലിയഅപ്പിച്ചുകഴിഞ്ഞാല്‍ മൃതഹേഹം ഡിസിസി ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലേയക്ക് കൊണ്ടുപോകും.

വൈകീട്ട് മുരളിമന്ദിരത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ മുരളിമന്ദിരത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തിരുവനന്തപുരത്ത് നിന്ന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ കരുണാകരന്റെ ഭൗതിക ശരീരം മൃതദേഹം ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+