ജിസാറ്റ് 5 പിയുടെ വിക്ഷേപണം പരാജയം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്5 പിയുടെ വിക്ഷേപണം പരാജയപ്പെട്ടു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.10ന് വിക്ഷേപിച്ച ഉപഗ്രഹംവഹിച്ച റോക്കറ്റ് ആദ്യഘട്ടത്തില്‍ തന്നെ അന്തരീക്ഷത്തില്‍ വച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് റോക്കറ്റ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10.04നാണ് 30 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. കൗണ്ടിങ് ആരംഭിച്ചപ്പോള്‍ യാതൊരു തടസ്സവും കണ്ടെത്തിയിട്ടില്ലെന്ന് ഐ എസ് ആര് ഒ വക്താവ് എസ് സതീഷ് അറിയിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും ഐഎസ്ആര്‍ഒയുടെ വിക്ഷേപണം പരാജയപ്പെട്ടത് ഇന്ത്യയുടെ ബഹിരാകാശഗവേഷണ രംഗത്തെ മുന്നേറ്റത്തിന് താത്കാലികമായെങ്കിലും തിരിച്ചടിയാവും.
ജിസാറ്റ് പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്5 പി. പന്ത്രണ്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കിയിരുന്നത്. 125 കോടിയിലേറെ ചിലവിട്ടാണ് ജിസാറ്റ്5 പി നിര്‍മ്മിച്ചത്.
2300 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 5 പി.യില്‍ 36 ട്രാന്സ്പോണ്ടറുകളാണുള്ളത്. എടിഎം, നെറ്റ്ബാങ്കിംഗ്, ടെലികോം, ടെലി എജ്യക്കേഷന്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ടെലി മെഡിസിന് എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഈ ട്രാന്‍സ്പോണ്ടറുകള്‍ ഇന്ത്യയുടെ ആശയവിനിമയ മേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ.
കഴിഞ്ഞ 20നു നടത്താനിരുന്ന വിക്ഷേപണം, റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിനിലെ വാല്‍വില്‍ ചെറിയ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 1999ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ്2 ഇയുടെ ആയുസ്സ് അവസാനിക്കാറായതിനെ തുടര്‍ന്നാണ് ജിസാറ്റ്5 പി വിക്ഷേപിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications