കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസാറ്റ് 5 പിയുടെ വിക്ഷേപണം പരാജയം

  • By Ajith Babu
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്5 പിയുടെ വിക്ഷേപണം പരാജയപ്പെട്ടു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.10ന് വിക്ഷേപിച്ച ഉപഗ്രഹംവഹിച്ച റോക്കറ്റ് ആദ്യഘട്ടത്തില്‍ തന്നെ അന്തരീക്ഷത്തില്‍ വച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് റോക്കറ്റ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 10.04നാണ് 30 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. കൗണ്ടിങ് ആരംഭിച്ചപ്പോള്‍ യാതൊരു തടസ്സവും കണ്ടെത്തിയിട്ടില്ലെന്ന് ഐ എസ് ആര്‍ ഒ വക്താവ് എസ് സതീഷ് അറിയിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും ഐഎസ്ആര്‍ഒയുടെ വിക്ഷേപണം പരാജയപ്പെട്ടത് ഇന്ത്യയുടെ ബഹിരാകാശഗവേഷണ രംഗത്തെ മുന്നേറ്റത്തിന് താത്കാലികമായെങ്കിലും തിരിച്ചടിയാവും.

ജിസാറ്റ് പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്5 പി. പന്ത്രണ്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കിയിരുന്നത്. 125 കോടിയിലേറെ ചിലവിട്ടാണ് ജിസാറ്റ്5 പി നിര്‍മ്മിച്ചത്.

2300 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 5 പി.യില്‍ 36 ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. എടിഎം, നെറ്റ്ബാങ്കിംഗ്, ടെലികോം, ടെലി എജ്യക്കേഷന്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ടെലി മെഡിസിന്‍ എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഈ ട്രാന്‍സ്‌പോണ്ടറുകള്‍ ഇന്ത്യയുടെ ആശയവിനിമയ മേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ 20നു നടത്താനിരുന്ന വിക്ഷേപണം, റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിനിലെ വാല്‍വില്‍ ചെറിയ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 1999ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ്2 ഇയുടെ ആയുസ്സ് അവസാനിക്കാറായതിനെ തുടര്‍ന്നാണ് ജിസാറ്റ്5 പി വിക്ഷേപിച്ചത്.

English summary
Following major technical fault, the communication satellite of ISRO, GSAT-5P failed in the first phase. Soon after the launching from Sriharikota rocket launch centre on Dec 25, the rocket geosynchronous satellite launch vehicle (GSLV) exploded mid-air.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X