ഐടി ജീവനക്കാരിയുടെ കൊല: പ്രതി പിടിയില്‍
ബാംഗ്ലൂര്‍: ഡെല്‍ ജീവനക്കാരിയായിരുന്ന പായല്‍ സുരേഖയുടെ കൊലപാതകക്കേസ് തെളിയിച്ചുവെന്ന് ബാംഗ്ലൂര്‍ പൊലീസ് അറിയിച്ചു. സുരേഖയുടെ ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജെയിംസ് റാവുവാണ് കൊലപാതകിയെന്ന് ബാഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരി അറിയിച്ചു.
പ്രതിയെ ജനുവരി അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡിസംബര്‍ 17നാണ് സ്വന്തം ഫഌാറ്റില്‍ 29കാരിയായ പായല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായലിന്റെ ഭര്‍ത്താവ് അനന്ത് മിശ്ര നടത്തിയിരുന്ന ജിംനേഷ്യത്തില്‍ ഇന്‍സ്ട്രക്ടറാവാനുള്ള പരിശീലനം നേടിയ ജെയിംസ് ഇതിന് ശേഷം മിശ്ര കുടുംബത്തിന്റെ ഉടമസ്ഥതയില്‍ കട്ടക്കിലുള്ള ജിംനേഷ്യത്തില്‍ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.
എന്നാല്‍ ജിംനേഷ്യത്തിലെ ജോലിയ്ക്കിടെ ജെയിംസ് തിരിമറി കാണിച്ചത് പായല്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് ഇയാള്‍ പായലിനെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications