പുലിയുടെ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു

കൃഷിയിടത്തിലറങ്ങിയ പുലിയെ തുരത്താന്‍ പന്തവുമായിറങ്ങിയ നാട്ടുകാരെയാണ് പുലി ആക്രമിച്ചത്. നാട്ടുകാര്‍ വളഞ്ഞപ്പോള്‍ പ്രാണരക്ഷാര്‍ഥം പുലി കണ്ണില്‍ക്കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു.
കരിമ്പിന്‍ പാടത്തിനുള്ളിലൊളിച്ച പുലിയെ തുരത്താന്‍ നാട്ടുകാര്‍ പാടത്തിനു തീയിട്ടിരുന്നു. ഇവിടെ നിന്നും പുറത്തുചാടിയ പുലി നാട്ടുകാരെ ആക്രമിച്ചതിന് ശേഷം തൊട്ടടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെട്ടു.
പുലിയിറങ്ങിയ പ്രദേശത്ത് ഒരുസംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചിട്ടുണ്ട്. പുലിയെ കെണിയിലാക്കാന്‍ കൂടൊരുക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പുലി കുടുങ്ങുമെന്നാണ് കരുതുന്നെതെന്നും അവര്‍ അറിയിച്ചു.
ഗ്രാമത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ടില്‍കോനിയ വനത്തില്‍ നിന്നാണ് പുലി ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications