ചന്ദ്രയാന്‍ ദൗത്യത്തെ ബാധിയ്ക്കില്ല
ചെന്നൈ: ജിഎസ്എല്‍വിയുടെ വിക്ഷേപണ പരാജയം ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തെ ബാധിക്കില്ലെന്ന് ഐഎസ്ആര്‍ഒ. മുന്‍ നിശ്ചയിച്ച പോലെ 2013 ല്‍ തന്നെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ജിഎസ്എല്‍വി റോക്കറ്റിന്റെ സഹായത്തോടെ തന്നെയാണ് ചാന്ദ്രയാന്‍ രണ്ടും വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇവ റഷ്യന്‍ ക്രയോജനിക്ക് എന്‍ജിന്റെ സഹായത്തോടെയാകും.
ചന്ദ്രനില്‍ ഇറങ്ങേണ്ട റോവറിന്റെയും മറ്റ് പേലോഡുകളുടെയും ഗവേഷണം ഐഎസ്ആര്‍ഒയുടെ ബാംഗ്ലൂര്‍, തിരുവനന്തപുരം, അഹമ്മദാബാദ് കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ട പരാജയം ചന്ദ്രയാന്‍ ദൗത്യത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്എല്‍വിയുടെ അഞ്ച് ദൗത്യങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. ഇത് വിക്ഷേപണവാഹനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഒരു വര്‍ഷം തുടര്‍ച്ചയായുണ്ടായ പരാജയങ്ങള്‍ ബഹിരാകാശ വിക്ഷേപക്ഷ വിപണിയില്‍ ഇന്ത്യയ്ക്കും വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.












Click it and Unblock the Notifications