പൂവാലന്‍മാര്‍ അധ്യാപകനെ വധിച്ചു
റായ്പൂര്‍: വിദ്യാര്‍ഥികളെ ശല്യം ചെയ്യുന്നതിനെ എതിര്‍ത്ത അധ്യാപകനെ പൂവാലന്‍മാര്‍ അടിച്ചുകൊന്നു. ഹൈസ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ വന്ന മൂന്ന് യുവാക്കള്‍ ശല്യപ്പെടുത്തുന്നത് കണ്ട് തടയാനെത്തിയ മഖന്‍ വര്‍മ്മ എന്ന അധ്യാപകനാണ് ദാരുണമായ മരണം ഏറ്റുവാങ്ങേണ്ടി വന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്ത് ബാദല്‍ബസാറിലാണ് സംഭവം.
അധ്യാപകന്റെ ചെയ്തിയില്‍ ക്ഷുഭിതരായ യുവാക്കള്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവശ നിലയിലായ അധ്യാപകനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഭരത് കുരെ (21), അമര്‍ ധ്രുവ് (21) വിമല്‍ പട്ടേല്‍ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications