കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം:ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. സിബിഐ അന്വേഷണത്തിനുളള മാനദണ്ഡങ്ങള്‍ പാലിച്ചാണു കത്ത്.

ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനയച്ച കത്തിന്റെ പകര്‍പ്പും ഇതോടൊപ്പം വച്ചിട്ടുണ്ട്.അന്വേഷണത്തിനുളള അനുമതിയായി കത്തിനെ കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ കേരളത്തില്‍ നടത്തിയ കോടിക്കണക്കിന് ഇടപാടുകളുടെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു കത്തയച്ചതെന്നു കേന്ദ്രം മറുപടി നല്‍കി. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു പുതിയ കത്തയച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിച്ച് കത്തയച്ചാല്‍ സിബിഐ അന്വേഷണം നടത്തുന്നത് പരിഗണിയ്ക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു.

English summary
Chief Minister VS Achuthanandan has today appealed to the Centre for initiating a CBI probe into the Inter state lottery scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X