കല്യാണിക്കുട്ടിയമ്മക്കൊപ്പം ലീഡര്‍ക്ക് നിത്യനിദ്ര

തൃശൂരിലെ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ പ്രിയ പത്‌നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് സമീപത്ത് കരുണാകരന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്‌കരിച്ചു.
ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി വൈകീട്ട് അഞ്ചു മണിയോടെ മകന്‍ കെ.മുളീധരന്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയതോടെ കേരളത്തിന്റെ ലീഡര്‍ ജ്വലിയ്ക്കുന്ന ഓര്‍മ്മയായി മാറി.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എളമരം കരീം, കെപി. രാജേന്ദ്രന്‍, ഡോ. സുകുമാര്‍ അഴിക്കോട് എ്ന്നിങ്ങനെസമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications