സുനാമി ദുരന്തത്തിന് ആറ് വയസ്സ്

2004 ഡിസംബര്‍ 26ന് ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യത്തിലമര്‍ന്നിരുന്ന തീരദേശവാസികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്‍ സ്‌കെയ്‌ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിലെ രാക്ഷസ തിരികള്‍ക്ക് ജന്മമേകിയത്. റിക്ടര്‍ സ്‌ക്കെയിലുകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പത്തില്‍ നിന്നും ഉയിര്‍ കൊണ്ട സുനാമിത്തിരകള്‍ തീരങ്ങളിലേക്ക് അടിച്ചുകയറുകയായിരുന്നു.
ബീച്ചുകളില്‍ അവധി ദിവസമാഘോഷിയ്ക്കാനും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളും രാക്ഷസതീരകളില്‍ തുടച്ചുനീക്കപ്പെട്ടു. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്.
ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. തമിഴ്‌നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications