എയര്‍പോര്‍ട്ട് സ്‌ക്രീനില്‍ അശ്ലീല വീഡിയോ
ധാക്ക: വിമാനത്താവളത്തിലെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. രാജ്യത്തെ പ്രധാനവിമാനത്താവളമായ ഹസ്രത് ഷാജലാല്‍ വിമാനത്താവളത്തിലെ വമ്പന്‍ സ്‌ക്രീനിലാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിയ്ക്കപ്പെട്ടത്.
ഏതാണ്ട് അഞ്ച് മിനിറ്റോളം തുടര്‍ന്ന അശ്ലീല സിനിമ യാത്രക്കാരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഉത്തരവാദികളായവരെ അധികൃതരുടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിലെ ഡിസ്‌പ്ലേ ഓപ്പറേറ്റര്‍ക്ക് സംഭവിച്ച കൈയ്യബദ്ധമാണ് കുഴപ്പമുണ്ടാക്കിയതെന്ന് സൂചനകളുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ രണ്ട് മാസമെങ്കിലും ജയില്‍ കഴിയേണ്ടി വരും.












Click it and Unblock the Notifications