ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റണ്‍:യുഎസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു.വിജയവാഡ സ്വദേശി ജയചന്ദ്ര ഇളപ്രോലു(22)വാണ് ക്രിസ്മസ് ദിനത്തില്‍ രാവിലെ കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം പെട്രോള്‍ പമ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ജയചന്ദ്ര ഒരു മാസം മുമ്പാണ് ഇവിടെ ജോലിയ്‌ക്കെത്തിയത്.
കാലിഫോര്‍ണിയയിലെ പസദേന കൗണ്ടിയിലെ ഷോപ്പില്‍ ക്യാഷ് രജിസ്റ്റര്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖംമൂടി ധരിച്ച അക്രമികള്‍ കടയിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്തത്. മോഷ്ടാക്കള്‍ ജയചന്ദ്രയ്ക്കു നേരെ അഞ്ചു തവണ നിറയൊഴിച്ചു. രജിസ്റ്റര്‍ അക്രമികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
അക്രമികളുടെ ദൃശ്യങ്ങള്‍ കടയിലെ ക്ലോസഡ് സര്‍ക്യൂട്ട് ക്യാമറയില്‍ പതിഞ്ഞെങ്കിലും മുഖംമൂടിയിട്ടതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമികള്‍ പോയി ഒരു മിനിട്ടിന് ശേഷം കടയിലെത്തിയ സ്ത്രീയാണ് പൊലീസിനെ വിവരമറിയിച്ചത്.












Click it and Unblock the Notifications