ഭര്‍തൃപിതാവുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു
മുസാഫര്‍നഗര്‍ (യു.പി): ഭാര്യയെ തന്റെ പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ച ഗ്വാളിയോറിലെ എയര്‍ഫോഴ്‌സ് സെക്യൂരിറ്റി ഗാര്‍ഡിന് ഗ്രാമക്കോടതി ഏഴ് ലക്ഷം രൂപ പിഴയിട്ടു.
25കാരിയാണ് ഭര്‍ത്താവ് രാഥേക്കെതിരെ ബൊപ്പ ഗ്രാമത്തിലെ പഞ്ചായത്ത് അധികൃതരെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഭര്‍തൃപിതാവുമായി ലൈംഗികബന്ധത്തിന് സമ്മര്‍ദം ചെലുത്തിയതിന് ഏഴ് ലക്ഷം രൂപ പിഴക്ക് പുറമേ വിവാഹമോചനത്തിനും ഗ്രാമക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രാമക്കോടതിയിലെ പരാതി നല്‍കിയതിന് പുറമെ ലൈംഗിക പീഡനത്തിന് ഭര്‍തൃപിതാവിനെതിരെ പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications