കെ കരുണാകരന് നിയമസഭയുടെ ആദരം

കരുണാകരന്റെ രാഷ്ട്രീയ പാടവത്തെയും ഭരണനേതൃത്വത്തെയും ഇരുപക്ഷത്തെയും അംഗങ്ങള്‍ അനുസ്മരിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കക്ഷി പരിഗണനകള്‍ക്ക് അതീതമായി എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത നേതാവായിരുന്നു കെ.കരുണാകരനെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
കേരളത്തെ നക്‌സല്‍ ഭീഷണിയില്‍ നിന്നു രക്ഷിച്ചതാണു കെ.കരുണാകരന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ ഇന്നും നക്‌സല്‍ ഭീഷണിയെ നേരിടുമ്പോള്‍ സമാധാന ജീവിതത്തിനു നാം നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications