ശ്രീനിജന്റെ സ്വത്ത് ; കോണ്‍ഗ്രസ് വെട്ടില്‍
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനുമായ അഡ്വക്കേറ്റ് പിവി ശ്രീനിജനും ഭാര്യ അഡ്വക്കേറ്റ് കെബി സോണിയും ചുരുങ്ങിയകാലത്തിനുള്ളില്‍ വാരിക്കൂട്ടിയ സ്വത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.
ശ്രീനിജനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് കണക്കില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച കാര്യം ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം ശ്രീനിജന് സ്വന്തംപേരില്‍ ഒരു തുണ്ടു ഭൂമിപോലും ഇല്ലായിരുന്നു. 25,000 രൂപ മാത്രമായിരുന്നു ശ്രീനിജന്റെ സമ്പാദ്യം. ഭാര്യ കെബി സോണിയുടെ പേരില്‍ തിരുവാങ്കുളത്ത് 29 സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. സോണിയുടെ പക്കല്‍ 1,20,000 രൂപ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പിന്നീട് മൂന്നു കൊല്ലത്തിനുശേഷം 2009ല്‍ ആദായനികുതി വകുപ്പിനു നല്‍കിയ രേഖ പ്രകാരം ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു. അഭിഭാഷകവൃത്തി മാത്രമാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ 2010 പിന്നിടുമ്പോള്‍ ശ്രീനിജനും ഭാര്യയും ചേര്‍ന്നു കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫഌറ്റുകളും സ്വന്തമാക്കിയതാണു സംശയത്തിന്റെ പുകമറ ഉയര്‍ത്തിയിരിക്കുന്നത്.
തൃശൂരിലെ അന്നമനടയില്‍ പുഴയോരം ഉള്‍പ്പെടുന്ന രണ്ടര ഏക്കറിലെ നിര്‍മാണം പുരോഗമിയ്ക്കുന്ന ആഡംബര റിസോര്‍ട്ട്, കൊച്ചി നഗരത്തില്‍ അമ്മയുടെ പേരില്‍ ശ്രീനിജന്‍ വാങ്ങിയ ഭൂമി, വക്കീല്‍ ഓഫീസിനുള്ള കെട്ടിടം, അരക്കോടി വിലവരുന്ന ഫഌറ്റ്, പലയിടത്തമുള്ള ഭൂമി തുടങ്ങിയവയാണ് ശ്രീനിജനും ഭാര്യയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമാക്കിയത്. ഇതില്‍ പലതും രജിസ്റ്റര്‍ ചെയ്തത് ആധാരത്തില്‍ വിലകുറച്ച് കാണിച്ചാണെന്നും ആരോപണമുണ്ട്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായിരുന്ന എംഎ കുട്ടപ്പനെ തഴഞ്ഞാണ് പിവി ശ്രീനിജന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. അത് അന്നു തന്നെ വന്‍വിവാദം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എംകെ പുരുഷത്തമനോട് ശ്രീനിജന്‍ പരാജയപ്പെടുകയും ചെയ്തു.
ശ്രീനിജന്റെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന. ഭാര്യ കെബി സോണി മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും മനുഷാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണന്റെ മകളാണെന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications