എയര്‍പോര്‍ട്ടിലെ ടോയ്‍ലറ്റില്‍ കുഞ്ഞിനെ കൊന്നു
ദുബയ്: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാത്ത്‌റൂമിനുള്ളില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ യുവതിയെ ഇന്റര്‍പോള്‍ പിന്നീട് പിടികൂടി.
മുപ്പതുകാരിയായ ആഫ്രിക്കന്‍ വംശജയായ യുവതിയാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതിന് ശേഷം കടന്നുകളഞ്ഞത്. വിമാനത്താവളത്തിലെ ക്ലോസഡ് സര്‍ക്യൂട്ട് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിയെ കുടുക്കിയത്. ഇതില്‍ നിന്നും ലഭിച്ച സൂചനകളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി കുടുങ്ങുകയായിരുന്നു.
വിമാനത്താവളത്തിലെ ഇന്ത്യക്കാരിയായ ക്ലീനിങ് തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications