ശിവസേനാ ബന്ദ്: പുനെയില്‍ സംഘര്‍ഷം
പുനെ: ഛത്രപജി ശിവജിയുടെ ഗുരു ദാദാജി കോണ്ടദേവിന്റെ പ്രതിമ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് ശിവസേന ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം. രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍ ശിവസേന പ്രവര്‍ത്തകര്‍ അഞ്ചോളം ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ലോണാവാലയില്‍ രണ്ടു തീവണ്ടികള്‍ബന്ദനുകൂലികള്‍ തടഞ്ഞു.
പ്രതിമ മാറ്റിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനെ നഗരസഭാ മേയറുടെ ഓഫീസും പ്രതിമ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്ന സംഭാജി ബ്രിഗേഡിന്റെ നാനാപേട്ടിലെ ഓഫീസും കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തിരുന്നു.
കോണ്‍ഗ്രസ്, എന്‍സിപിയുടെ ഭരണത്തിലുള്ള പുനെ നഗരസഭയുടെ തീരുമാനപ്രകാരമാണ് ശിവജിയുടെ സ്മാരകമായുള്ള 'ലാല്‍ മഹലി'ല്‍നിന്ന് തിങ്കളാഴ്ച കാലത്ത് നഗരസഭാ അധികാരികള്‍ ദാദാജി കോണ്ടദേവിന്റെ പ്രതിമ എടുത്തുമാറ്റി പകരം മുനിസിപ്പാലിറ്റി ഗാര്‍ഡനില്‍ വെച്ചത്.
ദാദാജി കോണ്ടദേവ് ബ്രാഹ്മണസമുദായത്തില്‍ ജനിച്ച വ്യക്തിയെന്ന കാരണത്താല്‍ സംഭാജി ബ്രിഗേഡും മറാത്താ മഹാസംഘും ലാല്‍മഹലില്‍നിന്ന് പ്രതിമ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 20 ശിവസേന പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ശിവജിയുടെ ഗുരുവിന്റെ പ്രതിമ മാറ്റിയത് നിര്‍ഭാഗ്യകരമാണെന്നും ഏതോ തീവ്രവാദിയുടെ പ്രതിമയെന്ന രീതിയിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയെടുത്തതെന്നും ശിവസേനാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉദ്ദവ് താക്കറെ ആരോപിച്ചു.












Click it and Unblock the Notifications