ചര്‍ച്ച അലസി; സമരം അര്‍ദ്ധരാത്രി മുതല്‍

വാഹന ഇന്ധനവിലയില്‍ വന്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ ആനുപാതികമായ നിരക്കുവര്‍ധന ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
നിരക്കുവര്‍ധന സംബന്ധിച്ച തീരുമാനം ഈ യോഗത്തില്‍ പ്രഖ്യാപിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. നിരക്കുവര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിനായി എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെടാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഇത് തൊഴിലാളി സംഘടനകള്‍ നിര്‍ദ്ദേശം തള്ളുകയും സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications